‘ഉണ്ണിക്കുറങ്ങണ്ടേ?’
‘ഉം..ഉം.’
‘എന്ത്യേ?’
‘ഞാന്‍ കാത്തിരിക്ക്യാ.’
‘കാത്ത്‌രിക്ക്യേ, ആരെ?’
‘ഏടത്തീനെ.’
‘അപ്പോ, ഉണ്ണിക്കുറങ്ങണ്ടെ?’
‘വേണ്ട. ഏടത്തി പ്പൊ വരും.’
‘എന്നാലും, ഉണ്ണി ന്റെ മടീല് കെടന്നോള്ളൂ, ഉറങ്ങാണ്ടെ ഇരുന്നാപ്പോരെ?’
ഉണ്ണിക്കതു സമ്മതമായിരുന്നു.
‘ഉണ്ണീടെ ഏടത്തിയല്ലെ ഞാന്‍?’
അവന്‍ മുഖത്തേക്ക്, കണ്ണിമവെട്ടാതെ ഇത്തിരി നേരം നോക്കി. പിന്നെ പറഞ്ഞു, ‘അല്ല.’
കണ്ണു നിറഞ്ഞത് ഉണ്ണി കാണുവാതിരിക്കുവാന്‍, വിളക്കവള്‍ തൂണിന്റെ പിറകിലേക്ക് മാറ്റിവച്ചു.
മടിയില്‍ കിടത്തി, താളത്തില്‍ തുടയനക്കി കൊണ്ടവള്‍ ഉണ്ണിക്ക്, മയിലാടും കുന്നിലെ രാജകുമാരിയുടെ കഥ പറഞ്ഞു കൊടുത്തു.
ഉണ്ണിയുറങ്ങി… പിന്നെ ഏടത്തിയും.
Archive for July, 2004
ഉണ്ണിയെ ഉറക്കുവാന്‍…
Posted in കഥക്കൂട്ട് on July 30, 2004 | 3 Comments »
നിശ്ചലചിത്രങ്ങള്‍
Posted in കഥക്കൂട്ട് on July 29, 2004 | Leave a Comment »
ഒരു നീണ്ട അവധി എടുക്കുന്നതിന്റെ വൈകാരികതയാണു തോന്നിയതു്. പിന്നെയും ആലോചിച്ചപ്പോള്‍, ഒരു നീണ്ട അവധിക്കാലം തന്നെയെന്ന് ഓര്‍ത്തു ഊറിചിരിച്ചു.
ചെയ്‌തു തീര്‍ക്കുവാന്‍? ഇല്ല, പ്രത്യേകിച്ചൊന്നുമില്ല. കടപ്പാടുകള്‍? വീണ്ടും തനിയെ ചിരിക്കുവാതിരിക്കുവാന്‍ കഴിഞ്ഞില്ല – സൌഹൃദങ്ങളുടെ ശിഥിലമായ കടപ്പാടുകള്‍ കൂടിയില്ല.
സ്വസ്ഥം – യാത്രക്ക് ഞാന്‍ തയ്യാറാണ്.
അവസാനമായി അവളെ ഒന്നു കാണുവാനാണ് ലാപ്ടോപ്പ് ഓണ്‍ ചെയ്‌തത്. ദ്രുതം ചലിക്കുന്ന വിരലുകള്‍ നിശ്ചലമായപ്പോള്‍ മുന്നില്‍ തെളിഞ്ഞ സ്ക്രീനില്‍ അവളുടെ ഭാവങ്ങള്‍ മിന്നിമറഞ്ഞു.
ഭൂതകാലത്തിന്റെ ഒരു സ്ലൈഡ്് ഷോ!
മനസ്സു വേഗതകൂട്ടി കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വരുന്ന [...]
പച്ചകുത്തിയ തീജ്വാലകള്‍
Posted in കഥക്കൂട്ട് on July 28, 2004 | Leave a Comment »
കൃത്രിമമായുണ്ടാക്കിയ ഇരുട്ടില്‍ മങ്ങിയ വെളിച്ചം പകര്‍ന്നു കത്തുന്ന കൃസ്റ്റല്‍ ദീപങ്ങള്‍. ഔപചാരികതയുടെ വെറും വാക്കുകള്‍ വീണു കിടക്കുന്ന വിശാലമായ അകത്തളങ്ങള്‍.
ഒറ്റയ്ക്കായിപ്പോയതില്‍ ആദ്യം വിഷമമാണുണ്ടായത്. ലെതര്‍ കുഷ്യനില്‍ മടുപ്പോടെ ഏതോ ടൂറിസം കമ്പനിയുടെ കാറ്റലോഗ് മറിച്ചു നോക്കുമ്പോള്‍ അവനോട് എന്തെന്നില്ലാതെ അരിശം വരുന്നു; ഇവിടെ എന്നെ തനിച്ചാക്കിയതിന്.
പുറത്ത് മണല്‍ക്കാടുകള്‍ താണ്ടി വരുന്ന കാറ്റിന് വല്ലാത്ത ഉഷ്ണമാണെന്ന് സ്വയം ഓര്‍മ്മിപ്പിച്ചു.
നീണ്ട കാലുകളാണ് ആദ്യം ശ്രദ്ധിച്ചത്. കൈയില്‍ എരിഞ്ഞു തീരുന്ന സിഗെററ്റ്. തിളങ്ങുന്ന സ്വര്‍ണ്ണത്തലമുടിയായിരുന്നു അവള്‍ക്ക്.
അതു പിന്നീടായിരുന്നു കണ്ടത്; തീജ്വാലകള്‍ പച്ചകുത്തിയ [...]
ഒരു മുത്തശ്ശിക്കഥ
Posted in കഥക്കൂട്ട് on July 27, 2004 | Leave a Comment »
ഒരു മുത്തശ്ശിക്കഥ അതോ ഒരു മുത്തശ്ശിയുടെ കഥയോ?
മുത്തശ്ശിയോടു സൂത്രത്തില്‍ ചോദിച്ചാലെ, കഥ പറയുള്ളൂ. അതും മുത്തശ്ശീടെ കാര്യങ്ങള്‍ ആണെങ്കില്‍ പിന്നെ നോക്കണ്ട. പിന്നാലെ നടന്നു ശല്യം ചെയ്താല്‍ അവസാനം ചിരിച്ചുകൊണ്ട്, ‘ഈ കുട്ട്യേനെ കൊണ്ട് തോറ്റൂല്ലോ!’ എന്ന ആത്മഗതത്തോടെ കഥ പറയുവാന്‍ തുടങ്ങും.
പലപ്പോഴും രണ്ടു വരിയിലധികം പറയാറില്ല. ഭൂതകാലം പണ്ടെ അവര്‍ മനഃപ്പൂര്‍വ്വം മറന്നതായിരുന്നുവല്ലോ!
‘നരസിംഹമൂര്‍ത്തീടെ അമ്പലത്തില് ദുര്യോധനവധം കഥകളികാണുവാന്‍ പോയപ്പോഴായിരുന്നു ആദ്യം കണ്ടത്… ‘
ബാക്കി അവള്‍ക്കറിയാം… കറുകപുത്തൂര്‍ വാര്യത്ത് നിന്ന് ഒരാളു വന്ന് വല്യമ്മാമയെ സ്വകാര്യത്തില്‍ കണ്ടു [...]
ഗൃഹാതുരത – nostalgia
Posted in കഥക്കൂട്ട് on July 26, 2004 | Leave a Comment »
ഇന്ദീവരങ്ങള്‍ മാത്രം വിടരുന്ന പൊയ്ക.
എം.ടി രണ്ടാമൂഴത്തിലാണെന്ന് തോന്നുന്നു അങ്ങനെ എഴുതിയത്. കാല്‍പനികതയുടെ ഒരു മായകാഴ്ച്ച. വായിച്ചപ്പോള്‍ രസം തോന്നി.
ചുള്ളികമ്പുകള്‍ കൊണ്ട് തോണ്ടിയെടുത്ത് ചിരട്ടയിലിട്ട്, പിന്നെ ഇലകൊണ്ട് മൂടികെട്ടും, ചൂണ്ടക്കൊളുത്തില്‍ ഇരയായി കോര്‍ക്കുവാന്‍ മണ്ണിരകളെ സമ്പാദിച്ചിരുന്നത് അങ്ങിനെ ആയിരുന്നു. പിന്നെ, ഇറയത്തുനിന്നെടുത്തൊരു വില്ലുപൊട്ടിയതോ തുന്നലുവിട്ടതോ ആയ ഏതെങ്കിലും ശീലക്കുടയും ചൂടി മഴയിലേക്ക്. കുണ്ടറപ്പാടത്തിനക്കരെയുള്ള കുളത്തിലോ അല്ലെങ്കില്‍ പടിയ്ക്കലെ കുളത്തിലോ ആയിരുന്നു ചൂണ്ടയിടല്‍. ഇരകോര്‍ക്കലായിരുന്നു ഏറ്റവും വിഷമം പിടിച്ച കാര്യം. അറപ്പോടെ മുഖം ചുളിച്ച് ഇരകോര്‍ത്തു ചൂണ്ടയിട്ടു കഴിഞ്ഞാല്‍ പിന്നെ [...]